Post Category
ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ലൈഫ് 2020 ഗുണഭോക്തൃ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പഞ്ചായത്ത് ഓഫീസില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാം വാഴോട് , പഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരന്, അനൂപ് വേങ്ങവിള, ജീന ഷിബു, ലത, ജെ.പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments