Skip to main content

ലീഗൽ എയ്ഡ് ക്ലിനിക് ഉദ്ഘാടനം നാളെ

സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നാളെ (ജനുവരി13)തുടക്കമാവും. ജില്ല ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക് സംസ്ഥാന നിയമ സേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവഹിക്കും.

 

മൂന്ന് ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും ഇത് നടപ്പാക്കുന്നത്. ഏത് കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയാണിത്.  

 

നിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ ക്യാമ്പയിനടക്കം സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സബ് ജഡ്ജ് എം.പി ഷൈജൽ സന്നിഹിതനാവും.

 

date