Skip to main content

സ്‌പെക്ട്രം 2023 തൊഴില്‍മേള 23 ന്

 

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ജില്ലാ ജോബ് ഫെയര്‍ സ്‌പെക്ട്രം 2023 തൊഴില്‍മേള ജനുവരി 23 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയാകും. എന്‍.ടി.സി/എന്‍.ഒ.സി/എസ്.ടി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.knowledgemission.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ജനുവരി 23 ന് രാവിലെ ഒന്‍പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തൊഴില്‍മേളയില്‍ 75 ഓളം കമ്പനികളില്‍ 1500 ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഫോണ്‍: 9447597680, 0491 2815161.

date