Skip to main content
ചിറ്റൂരില്‍ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് നടന്നു അദാലത്തില്‍ 181 പരാതികള്‍ ലഭിച്ചു

ചിറ്റൂരില്‍ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് നടന്നു അദാലത്തില്‍ 181 പരാതികള്‍ ലഭിച്ചു

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അടുത്ത അദാലത്തിന് മുന്‍പ് ഇപ്പോള്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. അദാലത്തില്‍ ആകെ  181 പരാതികള്‍ ലഭിച്ചു. ഇതില്‍ റവന്യൂ വകുപ്പില്‍ 88,എല്‍.എസ്.ജി.ഡി- 47, നഗരകാര്യ വകുപ്പ്-ഒന്‍പത്, സിവില്‍ സപ്ലൈസ്-എട്ട്, എംപ്ലോയ്‌മെന്റ്-ഏഴ്, ഇറിഗേഷന്‍-നാല്, ലീഡ് ബാങ്ക്-നാല്, ലൈഫ് മിഷന്‍-ഏഴ്, സിവില്‍ സപ്ലൈസ് വകുപ്പ്-എട്ട്, സഹകരണ വകുപ്പ്-ഒന്ന്,
ഫയര്‍ഫോഴ്‌സ്-ഒന്ന്, ജിയോളജി-ഒന്ന്, പട്ടികജാതി വികസന വകുപ്പ്-ഒന്ന്, പട്ടിക വര്‍ഗ വികസന വകുപ്പ്-ഒന്ന് എന്നിങ്ങനെയും മറ്റ് വിവിധ വകുപ്പുകളിലായി പതിനെട്ടും പരാതികള്‍ ഉള്‍പ്പെടുന്നു. 12 പരാതികള്‍ തീര്‍പ്പാക്കിയെന്നും ബാക്കിയുള്ളവക്ക് ഉടന്‍ തീര്‍പ്പുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍ വി.ഇ അബ്ബാസ്, ചിറ്റൂര്‍ താലൂക്ക് തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി, ചിറ്റൂര്‍ താലൂക്ക് എല്‍.ആര്‍ തഹസില്‍ദാര്‍ കെ. ശരവണന്‍, മറ്റ് വിവിധ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു.

 

date