Skip to main content

കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശൻ: മന്ത്രി പി. പ്രസാദ്

കൃഷിയിടങ്ങളിൽ വെച്ച് തന്നെ ഉത്തരവിറക്കുന്ന ആദ്യ പരിപാടിയാണ് കൃഷിദർശനെന്നും കർഷകരുടെ പ്രശനങ്ങൾ ഗൗരവമായി കണ്ട് പരിഹാരം കാണുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മേഖലയിൽ കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട്  കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യന്ത്രവത്കൃത സേനയെ ഉൾപ്പെടുത്തി 'കൃഷിശ്രീ'  എന്ന പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും  കൃഷി നാശങ്ങൾ സംഭവിക്കാതിരിക്കാൻ നിർമ്മിക്കുന്ന സോളാർ ഫെൻസിങിന് കൃഷി വകുപ്പിന്റെ കൂടെ സഹായമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ഗ്രാമപഞ്ചായത്തുകൾ 'തരിശുരഹിത പഞ്ചായത്തുകളായി'  മാറണമെന്ന തീരുമാനം കൈക്കൊള്ളണമെന്ന് യോഗത്തിൽ അറിയിച്ചു.

നെടുമങ്ങാട് ജനുവരി 28 വരെയാണ് കൃഷിദർശൻ പരിപാടി സംഘടിപ്പിക്കുന്നത്.  കാർഷിക സെമിനാർ, കാർഷിക അദാലത്ത്, കാർഷിക പ്രദർശനം, കൃഷിക്കൂട്ട സംഗമം, കാർഷിക വിജ്ഞാപന വ്യാപനം എന്നിവ ഉൾപ്പെടുന്നതാണ് പരിപാടി.

നെടുമങ്ങാട് ടൗണ് ഹാളിൽ നടന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായി.  ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, വാർഡ് കൗണ്സിലർമാർ,  കാർഷിക വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date