Skip to main content

പൊന്നാനിയില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കും- പി.നന്ദകുമാര്‍ എം.എല്‍.എ

പൊന്നാനി മണ്ഡലത്തില്‍ കുട്ടികളുടെ മാനസിക ശാരീരിക ഉന്നമനത്തിനായി ബാല സൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പി.നന്ദകുമാര്‍ എം.എല്‍.എ. കുട്ടികള്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തു കൂടുന്നതിനും, അവരുടെ കഴിവുകളും അഭിരുചികളും കണ്ടെത്തുന്നതിനും അത്തരം കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനുമായി ഇടമൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു. പൊന്നാനി മണ്ഡലം ബാലസൗഹൃദ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ മാനസിക സമ്മര്‍ദങ്ങളെ കുറക്കുന്നതിനായി മണ്ഡലത്തില്‍ കാണ്‍സിലിങ്  സെന്ററും ആരംഭിക്കും. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് കുട്ടികളെ ശാരീരികമായും മാനസികമായും പ്രാപ്തരാക്കുകയും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും എം.എല്‍.എ പറഞ്ഞു.
പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബാലാവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍, പ്രൊഫസര്‍ പി.കെ.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date