Skip to main content

പാലീയേറ്റീവ് കെയര്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം

പാലീയേറ്റീവ് കെയര്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക നിര്‍വഹിച്ചു.  ചടങ്ങില്‍ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു ചക്കച്ചന്‍ അധ്യക്ഷത വഹിച്ചു.  പാലിയേറ്റീവ് കെയര്‍ പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേഷ് കുമാര്‍ ക്ലാസെടുത്തു.  ഡോ.ബിനു ഭായ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. വി ഫിറോസ്ഖാന്‍, പെരിന്തല്‍മണ്ണ ആയുര്‍വേദ ആശുപത്രി സിഎംഒ ഡോ. മനോജ്, വാര്‍ഡ് മെമ്പര്‍ നജ്മുന്നീസ ചക്കംതൊടി, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ പിഎം ഫസല്‍, പുഴക്കാട്ടിരി മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിലീപ് കുമാര്‍, സിഎച്ച്സി മങ്കട ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ റഷീദ്, കടുങ്ങപുരം സ്‌കൂള്‍ സാഫ് സെക്രട്ടറി പൂക്കോയ തങ്ങള്‍, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ പി,  എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date