Skip to main content

പാത്ത്‌വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് കോഴ്‌സ് ഉദ്ഘാടനം  

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പുത്തനത്താണി  സി.പി.എ കോളേജ് ഓഫ് ഗ്ലോബല്‍ സ്റ്റഡീസില്‍   മൂന്ന് ദിവസത്തെ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് കൗണ്‍സില്‍ കോഴ്‌സ് ആരംഭിച്ചു. കോളേജ്  ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്  അംഗം ബഷീര്‍ രണ്ടത്താണി    ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഹുസൈന്‍ രണ്ടത്താണി  അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍  പ്രൊഫ.കെ പി ഹസ്സന്‍ ക്യാമ്പ് വിശദീകരണം നടത്തി. കോളേജ് വൈസ്  പ്രിന്‍സിപ്പല്‍ സദറുദ്ധീന്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഉബൈദ്, സുനീറ ചുക്കാന്‍  , ഹസ്‌ന ജാസ്മിന്‍  എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പൂക്കാട്ടിരി   സഫ ആര്‍ട്‌സ് കോളേജില്‍ മൂന്ന് ദിവസത്തെ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് കൗണ്‍സില്‍ കോഴ്‌സ് ആരംഭിച്ചു. കോളേജ്  ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്   അംഗം  എ പി സബാഹ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു. സഫ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നിധിന്‍ അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍  പ്രൊഫ.കെ പി ഹസ്സന്‍ ക്യാമ്പ് വിശദീകരണം നടത്തി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ അലിഖാന്‍, സൈകോളജി വിഭാഗം തലവന്‍ ഫായിസ്, മുജീബ്  എന്നിവര്‍ പ്രസംഗിച്ചു. കോളേജ് ഐ.ക്യു.എ.സി  കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഷുക്കൂര്‍  സ്വാഗതവും സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഫാത്തിമ ഹിബ  നന്ദിയും പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബിരുദ തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള മൂന്നു ദിവസത്തെ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നെസ് പ്രോഗ്രാമിന് കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി.  നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. കെ റൈഹാനത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ ഇബ്രായീന്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് മുഖ്യ പ്രഭാഷണം നടത്തി.  കോളേജ് മാനേജര്‍ എന്‍.പി ആലി ഹാജി, കോമേഴ്‌സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. മുസ്തഫ.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി. സമീറ സ്വാഗതവും കോമേഴ്‌സ്ആന്‍ഡ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എ. മാലതി. എ നന്ദിയും പറഞ്ഞു.

date