Skip to main content

കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്താന്‍ പരിശോധന നടത്തി

കാലാവധി കഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തെയും സിലിണ്ടറുകളുടെ തൂക്കക്കുറവിനെയും കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.കൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ  ഡി.കെ ലത, ടി.ശ്രീജു, സപ്ലൈ ഓഫീസ് ജീവനക്കാരനായ യു.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗ്യാസ് ഔട്ട്‌ലറ്റുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date