Skip to main content

സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുള്ള ജില്ലാതല സെലക്ഷന്‍ 16 ലേക്ക് മാറ്റി

 

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല സെലക്ഷന്‍ ജനുവരി 16 ലേക്ക് മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.  മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് സെലക്ഷന്‍.
അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ എന്നീ കായിക ഇനങ്ങളിലേക്കാണ്  സെലക്ഷന്‍. 2023-24 അദ്ധ്യയന വര്‍ഷത്തെ 7,8 ക്ലാസ്സുകളിലേക്കും, പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കും, അര്‍ 14 വുമണ്‍ ഫുട്ബോള്‍ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. 7,8 ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് (നിലവില്‍ 6,7 ക്ലാസില്‍ പഠിക്കുന്നവര്‍) സ്‌കൂള്‍ അക്കാദമിയിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കാം. സംസ്ഥാന മത്സരത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ്വണ്‍, കോളേജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളിബോള്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കൂള്‍ അക്കാദമിയിലേക്ക് ആണ്‍കുട്ടികള്‍ക്ക് 170 സെ.മീ, പെണ്‍കുട്ടികള്‍ 163 സെ.മീ  പൊക്കവും, പ്ലസ്വണ്‍/കോളേജ് അക്കാദമിയിലേക്ക് ആണ്‍കുട്ടികള്‍ക്ക് 185 സെ.മീ, പെണ്‍കുട്ടികള്‍ 170 സെ.മീ  പൊക്കവും ഉണ്ടായിരിക്കണം. ജില്ലാതല സെലക്ഷന്‍ കിട്ടിയവര്‍ക്ക് മാത്രമെ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ.
പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അതത് കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സെലക്ഷന്‍ സമയത്ത് കൊുവരണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date