Skip to main content

നഴ്‌സ് നിയമനം

 

ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ലയിലെ നേഴ്സ് ഗ്രേഡ് 2 തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  ജനുവരി 18ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.  ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജോലി, പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), ബി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ എത്തണം.

date