Skip to main content

കുരുമുളക് തൈകള്‍ വിതരണം ചെയ്തു

കൊണ്ടോട്ടി നഗരസഭ 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ വനിതകള്‍ക്ക് കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു. 496000 രൂപ വകയിരുത്തി 820 ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്.ടി.പി. ഇ ബാഗില്‍ തയാറാക്കിയ ചെടികളാണ് വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.മിനി മോള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് മടാന്‍, അബീന പുതിയ അറക്കല്‍, എ.മൊയ്തീന്‍ അലി, റംല കുടവണ്ടി, കൗണ്‍സിലര്‍മാരായ കെ.പി ഫിറോസ്, ശിഹാബ് കോട്ട, വി കെ ഖാലിദ്, അസ്മാബി, മുനീറ, കൃഷി ഓഫീസര്‍ ഇസ്ന , ഉമറുല്‍ ഫാറൂഖ്, കെ വീരാന്‍കുട്ടി, റഹ്മത്തുള്ള, സൗദാബി, താഹിറ, സി സുഹൈറുദ്ധീന്‍, നിമിഷ, ബിബിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date