Skip to main content

എസ്.ബി.ഐ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും

ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) സേവനങ്ങള്‍ അക്ഷയ  കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി അക്ഷയ  കൈകോര്‍ക്കുന്നു. അക്കൗണ്ട് ഓപ്പണിംഗ്, മണി ട്രാന്‍സ്ഫര്‍,  വിവിധ വായ്പാ സൗകര്യങ്ങള്‍, സി.എസ്.പി തുടങ്ങിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സംരംഭകരും എസ്.ബി.ഐ യും തമ്മിലുള്ള കൂടിക്കാഴ്ച സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സെക്രട്ടറിയറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പരിപാടിയില്‍   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ മാനേജര്‍ മിനിമോള്‍,  എഫ്.ഐ ആര്‍.ബി.ഒ മാനേജര്‍ രൂപരാജ്, എസ്.ബി.ഐ അങ്ങാടിപ്പുറം ബ്രാഞ്ച് മാനേജര്‍ എസ്.ആനന്ദ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍, അക്ഷയ ജില്ലാ ഓഫീസ് ഉദ്യോഗസ്ഥരായ  റഹ്മത്തുള്ള താപ്പി , എ.പി സാദിഖലി. എ.പി തുടങ്ങിയവര്‍ സംസാരിച്ചു.
 

date