Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട ബ്ലോക്ക് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി റോഡ് പ്രവൃത്തി നടത്തുന്നതിന് പത്ത് ലക്ഷം രൂപയും, മലപ്പുറം ബ്ലോക്ക് കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ വലിയാട്-പുളിയാട്ടുകുളം റോഡ്, മങ്കട ബ്ലോക്ക് കുറുവ ഗ്രാമപഞ്ചായത്തിലെ ഹരിജന്‍ കോളനി-പി.ഡബ്ലു.ഡി റോഡ്, അംഗനവാടി-പോര്‍കളത്തില്‍ റോഡ് എന്നിവയുടെ പ്രവൃത്തികള്‍ക്ക് അഞ്ച് ലക്ഷം രൂപയും, മങ്കട ഗ്രാമപഞ്ചായത്തിലെ ആയിരംനാഴിപടി-അമ്പലപ്പടി-അത്താണിക്കല്‍ ചിറ റോഡ് പ്രവൃത്തികള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.  

date