Skip to main content

പുനര്‍ ലേലം

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജില്ലാ സപ്ലൈ ഓഫീസിന്റെ പഴയ കെട്ടിടത്തോട് ചേര്‍ന്ന് നിന്നിരുന്ന മുറിച്ചു മാറ്റിയ 2 തേക്ക് മരക്കഷ്ണങ്ങളും, അതില്‍ നിന്നുള്ള വിറകും ജനുവരി 30 ന് വൈകിട്ട് 3 ന്  ജില്ലാ സപ്ലൈ ഓഫീസില്‍ വെച്ച് പരസ്യമായി പുനര്‍ ലേലം ചെയ്ത് വില്‍ക്കുന്നു. പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ ഉരുപ്പടികള്‍ പരിശോധിക്കാവുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍, നിരതദ്രവ്യ തുകയായ 5000 രൂപക്ക് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറുടെ പേരിലുള്ള ബാങ്ക് ഡ്രാഫ്റ്റ് സഹിതം, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, ഗസ്റ്റ് ഹൗസിന് സമീപം, കാവുങ്ങല്‍, മലപ്പുറം, 676505 എന്നെഴുതിയ മുദ്രവെച്ച കവറില്‍ ലേല തീയ്യതിക്ക് തലേ ദിവസം 4 മണിക്ക് മുമ്പായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. ലേലത്തില്‍ നേരിട്ട് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേല തിയതിയില്‍ 3 മണിക്ക് മുമ്പായി നിരതദ്രവ്യം ഡിമാന്‍ഡ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date