Skip to main content

ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മറ്റി

ജില്ലയിലെ ആധാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആധാര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കുന്നതിനുമായുള്ള ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ യു ഐ ഡി എ ഐ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ വിഷയം അവതരിപ്പിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ ഫെബ്രുവരി 28നകം അപ്‌ഡേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.

date