Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. ആറ് മാസമാണ് കോഴ്സ് കാലാവധി. തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് https://srccc.in/download എന്ന ലിങ്കില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ അപേക്ഷാഫോറവും പ്രോസ്പെക്ട്സും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി സെന്ററില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2325101, 8281114464. വെബ്സൈറ്റ്: www.srccc.in.

date