Skip to main content

ബാലാവകാശ സെമിനാർ  നടത്തി

 

കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കിയുംവൈജ്ഞാനിക രംഗത്തെ മികവിനെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളൊരുക്കിയും പൊന്നാനിയിൽ നടന്ന ബാലാവകാശ സെമിനാർ. പൊന്നാനി മണ്ഡലം  ബാല സൗഹൃദ മണ്ഡലമായി മാറാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പൊന്നാനി എം.ഇ.എസ് കോളേജില്‍ വെച്ച്  സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും  ജില്ലാ വനിതാ ശിശു വികസന വകുപ്പ്,ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും  നേതൃത്വത്തില്‍ സെമിനാർ സംഘടിപ്പിച്ചത്. ബാലാവകാശ സെമിനാറിൽ പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബാലസൗഹൃദ പദ്ധതികളുടെ രൂപരേഖയും സെമിനാറില്‍ അവതരിപ്പിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറിൽ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും പങ്കെടുത്തു.കുട്ടികളും സാമൂഹിക ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് കെ.വി അനുപമ നേതൃത്വം നൽകി. ബാലസൗഹൃദ കേരളം എന്ത് എങ്ങനെ എന്ന വിഷയത്തിൽ സി.വി ജയകുമാർ പ്രഭാഷണം നടത്തി. ഡെമോക്രാറ്റിക് പാരന്റിങ് എന്ന വിഷയത്തിൽ ഡോ. മോഹൻറോയ് ക്ലാസ്സെടുത്തു. ബാലാവകാശ കമ്മീഷനും കുട്ടികളും എന്ന വിഷയത്തിൽ ബാലാവകാശ സംഗമവും നടന്നു. ബാലസൗഹൃദ പദ്ധതി രൂപരേഖയുടെ അവതരണം ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ നടത്തി

 

date