Skip to main content

ലോഗോ ക്ഷണിച്ചു

 

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 2-ാം വാരം തൃശൂരില്‍ വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര സംഗമമായ *"പടവ് 2022----- 23" (PADAVU - Practical Agro Dairy Activities through Value addition and cooperative Unification) ന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്‌  ഉൾക്കൊള്ളുന്നതായിരിക്കണം ലോഗോ. ക്ഷീര മേഖലമൂല്യ വര്‍ദ്ധനവ്‌സഹകരണതത്വങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായ  തരത്തിലായിരിക്കണം ലോഗോ തയ്യാറാകേണ്ടത്. മുമ്പ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്.ഒരാൾ ഒരു എൻട്രി മാത്രമേ അയക്കാന്‍ പാടുള്ളൂ. ലോഗോ ജനുവരി 21 വൈകിട്ട് 5 ന് മുമ്പായി logo4sks@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം.   തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ നല്‍കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം നല്‍കും.

 

date