Skip to main content

വരുമാനകരമായ സംരംഭങ്ങളിലേക്ക് സ്ത്രീകൾ മുന്നോട്ടു വരണം: മന്ത്രി ആർ ബിന്ദു

 

വരുമാനകരമായ സംരംഭങ്ങളിലേക്ക് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തിരുവാലി പഞ്ചായത്ത് കുടുംബശ്രി സിഡിഎസ് വാർഷികാഘോഷം "മഴവില്ല് 2023" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രി പ്രവർത്തകർ കൂട്ടായി പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്നുംസ്ത്രീകൾക്ക് പരിമിതികൾ ഉണ്ടെന്ന് പറഞ്ഞ് മാറി നിൽക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന്റെ ഭാഗമായി ഘോഷയാത്രയും 16 വാർഡുകളിൽ നിന്നായി 50 പേരടങ്ങു ന്ന മെഗാ തിരുവാതിരയും നടന്നു.

തിരുവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് കെ.ഷീബ റിപ്പോർട്ട്‌ അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കോമളവല്ലിസി.ശോഭനപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.മോഹൻദാസ്പി.സബീർ ബാബുകെ.പി ഭാസ്കരൻകെ.കൃഷ്ണദാസ്കെ.വി രജിലേഖപി.ഗൗരിടി.കെ രാജശ്രിവി.പി സുജലഅമ്പിളി തുടങ്ങിയവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ ഞായറാഴ്ച നടക്കും.

date