Skip to main content

സർഗോത്സവം: ജില്ലാതല മത്സരം നടത്തി

 
ജില്ലാ ലൈബ്രറി കൗൺസിൽ യു പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സർഗോത്സവത്തിന്റെ ജില്ലാതല മത്സരം കണ്ണുർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. പി കെ അൻവർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. കമ്മിറ്റിയംഗം എം കെ രമേഷ് കുമാർ, ജില്ലാ സെക്രട്ടറി പി കെ വിജയൻ, ജോ. സെക്രട്ടറി വി കെ പ്രകാശിനി സംബന്ധിച്ചു. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പളി എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. അഖിലകേരള വായനമത്സര വിജയികൾക്കുളള സമ്മാനം കെ വി സുമേഷ് എം എൽ എയും സർഗോത്സവ വിജയികൾക്കുളള സമ്മാനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയും വിതരണം ചെയ്തു. എം ബാലൻ മാസ്റ്റർ, മനോജ് കുമാർ പഴശ്ശി തുടങ്ങിയവർ സംസാരിച്ചു.

date