Skip to main content

അറിയിപ്പുകൾ

 

 

 

ഹെസ്‌കൂള്‍ ടീച്ചര്‍ (അറബിക്): തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി 

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) I എന്‍.സി.എ ഹിന്ദു നടാര്‍ (കാറ്റഗറി നമ്പര്‍ 213/2022) തസ്തികയിലേക്ക് 2022 ജൂണ്‍ 15-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

 

ടെണ്ടര്‍ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് ആവള കുട്ടോത്തിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്ന ലാബ് ഉപകരണങ്ങളുടെ വിശദീകരിച്ച പട്ടിക സഹിതമുള്ള ടെണ്ടര്‍  ജനുവരി 31 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495690590

 

 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പ് കേരളയും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ വിഷയത്തില്‍ എന്‍ഐടി കോഴിക്കോട് വച്ച് നൈപുണ്യ പരിശീലനം നല്‍കുന്നു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനുള്ള യോഗ്യത ഐടിഐ/ഡിപ്ലോമ/ ബിടെക് ഇന്‍ സിവില്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍. താല്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലുമണിക്ക് മുന്‍പായി യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോഴിക്കോട് ജില്ലാ വ്യവസായി കേന്ദ്രത്തില്‍ നേരിട്ട് ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2766563

date