Skip to main content

അഡ്വ. ശുഭേഷ് സുധാകരൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

 

കോട്ടയം: അഡ്വ. ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. 8 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായി. ശുഭേഷ് സുധാകരന് 14 വോട്ടും ജോസ് മോൻ മുണ്ടയ്ക്കലിന് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ശുഭേഷ് സുധാകരൻ. സി.പി.ഐ. കക്ഷി പ്രതിനിധിയാണ്. റ്റി.എസ്. ശരത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

(കെ.ഐ.ഒ. പി.ആർ. 245/2023 )

date