Skip to main content

കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

കോട്ടയം: കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 7 വോട്ട് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായർക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാൾ എത്തിയില്ല. 
കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു. സി.പി.ഐ.എം. പ്രതിനിധിയാണ്. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.  

(കെ.ഐ.ഒ. പി.ആർ 244/2023)

date