Skip to main content

എം.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2023-25 ബാച്ചിലേയ്ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക ഫീസ് ആനുകൂല്യവും എസ്.സി./എസ്.ടി/ ഒ.ഇ.സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പും നല്‍കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8547618290/9288130094. വൈബ്‌സൈറ്റ്: www.kicma.ac.in

date