Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം; രജിസ്‌ട്രേഷൻ അഞ്ചുവരെ നീട്ടി

കോട്ടയം: സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികളെ കണ്ടെത്തി ആദരിക്കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷ നൽകാം. സംസ്ഥാന സർക്കാർ നിശ്ചയിച്ച 19 തൊഴിൽ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച തൊഴിലാളികൾക്ക് സമ്മാനമായി ഒരു ലക്ഷം രൂപയും പ്രശംസപത്രവും മൊമെന്റോയും നൽകും. തൊഴിൽ വകുപ്പിന്റെ lc.kerala.gov.in വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകാം. തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുളള സാക്ഷ്യപത്രവും സ്ഥിരമായ തൊഴിലുടമ ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ അതത് വാർഡംഗം നൽകുന്ന സാക്ഷ്യപത്രവും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

date