Skip to main content

ഭക്ഷ്യസംസ്‌കരണ-വിപണന രംഗത്ത് വനിതകള്‍ക്ക് പരിശീലനം നല്‍കി

  ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച വനിതാ സംരംഭകര്‍ക്ക്  ഉത്പാദന രംഗത്തെ നൂതന പ്രവണതകള്‍, ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലെ സാധ്യതകള്‍  പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കിയത്. നബാര്‍ഡ്, ഉത്പാദക കമ്പനി ആയ എന്‍.ഐ.എഫ്.പി.സി തുടങ്ങിയ എജന്‍സികളുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.  150 ഓളം  ചെറുകിട സംരംഭങ്ങളിലായി നാനൂറോളം പേരാണ് വിവിധ തൊഴില്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് കേന്ദ്ര സംസ്ഥാന പദ്ധതികള്‍ വഴി വായ്പ ലഭ്യമാക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കും.
  പരിശീലനപരിപാടിപി.വി അബ്ദുള്‍ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സെക്രട്ടറി അബ്ദുള്‍ റഷീദ് നാലകത്ത്, നബാര്‍ഡ് ജില്ലാ മാനേജര്‍ എ മുഹമ്മദ് റിയാസ്, മുഹമ്മദ് ഗദ്ദാഫി, ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍ കോയ, മുഹമ്മദ് അജ്സല്‍, സി.ദീപ എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ വകുപ്പ് ഓഫീസര്‍ ശ്രീരാജ് , ഇമ്രാന്‍, വിവേക്, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് എന്നിവര്‍ ക്ലാസ്സ്  എടുത്തു.

date