Skip to main content

പകല്‍വീട് നിര്‍മാണോദ്ഘാടനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന സീനിയര്‍ സിറ്റിസണ്‍  റിക്രിയേഷന്‍ സെന്ററായ പകല്‍ വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ. റഫീഖ നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് സെന്റര്‍ നിര്‍മ്മിക്കുന്നത്.  മരണപ്പെട്ട ഹൈസ്‌കൂള്‍ അധ്യാപിക സരള ടീച്ചറുടെ മകന്‍ രാഹുല്‍ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നല്‍കിയ ഭൂമിയിലാണ് കേന്ദ്രം നിര്‍മിക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ്,  കെ. അസ്ഗര്‍ അലി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ കരീം,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷഹര്‍ ബാനു,  ടി കെ ശശീന്ദ്രന്‍,   സെലീന ഉമ്മര്‍,, അബ്ബാസ് അലി   പോട്ടേങ്ങല്‍,  റുമൈസ കുന്നത്ത്,  മുസ്തഫ കളത്തില്‍,  ദീപ,  വാസുദേവന്‍,  അബ്ദുസ്സലാം,  അലി അക്ബര്‍,  ഉഷാദേവി,  രാഹുല്‍ എസ് അരവിന്ദ്,  സെക്രട്ടറി വിവേകാനന്ദന്‍,  സമദ് മങ്കട,   പി കെ കുഞ്ഞാലിക്കുട്ടി എന്ന വാപ്പു തുടങ്ങിയവര്‍ സംസാരിച്ചു

date