Skip to main content

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: 15 വരെ അപേക്ഷിക്കാം

 

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലേക്ക്  ഓഫീസ് മാനേജ്‌മെന്റ്് ട്രെയിനി തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ, 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച  അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ചിറ്റൂര്‍-പാലക്കാട്-കൊല്ലംകോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കാം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ -0491-2505383,0491-2910366,04923291155,8606092888

date