Skip to main content

പോസ്റ്റ്‌മെട്രി ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

സംസ്ഥാന ഹൗസിംഗ്  ബോര്‍ഡിന് കീഴില്‍ എറണാകുളം പോലീസ് സ്‌റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന പോസ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ കോളേജുകളില്‍ മെറിറ്റിലോ റിസര്‍വേഷനിലെ പ്രവേശനം നേടിയ ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം പൂരിപ്പിച്ച അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖല ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം www.bcdd.kerala.gov.inwww.egrantz.kerala.gov.in ലഭിക്കും. ഫോണ്‍ - 0491 2505663

date