Skip to main content

പ്രെട്രോളിയം ഡീലർമാർക്ക് മൂലധനവായ്പ; അപേക്ഷിക്കാം

കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ അവരുടെ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കാൻ പ്രവർത്തനമൂലധന വായ്പ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് സംരംഭം നടത്താനുള്ള അടിസ്ഥാന സൗകര്യം, വിവിധ ലൈസൻസുകൾ, ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ വേണം. കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്. പ്രായം 60 വയസിൽ കവിയരുത്. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. വായ്പയ്ക്ക് വസ്തുജാമ്യം നൽകണം. മേൽവിലാസം, ഫോൺ, ജാതി, കുടുംബവാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് വിലാസം, പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 എന്ന വിലാസത്തിൽ നൽകണം.

date