Skip to main content

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മാർച്ച് മൂന്നിന്

കണ്ണൂരിലെ കെ എ പി നാല് ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാർച്ച് മൂന്നിന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.
SPC Talks  with  Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് പ്രത്യേകത.

date