Skip to main content

ദേശീയ  ലോക് അദാലത്ത്; 7045 കേസ് തീർപ്പാക്കി

 

 

 

കോട്ടയം: ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റികൾ  നടത്തിയ ദേശീയ ലോക് അദാലത്തിൽ 7045 കേസ് തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 12.53 കോടി രൂപയാണ് വിവിധ കേസുകളിലായി  വിധിച്ചത്. ആകെ 13,924 കേസുകളാണ് പരിഗണിച്ചത്.  തീർപ്പാക്കിയ കേസുകളിൽ 6178 എണ്ണം  പെറ്റി കേസുകളാണ്. കോടതിയിൽ നിലവിലുള്ള 462 കേസുകളും  അദാലത്തിൽ തീർന്നു. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ , കോട്ടയം  താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ.എൻ. സുജിത്ത് , ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ  എന്നിവർ നേതൃത്വം നൽകിC

date