Skip to main content

ആശാൻ സമൂഹത്തിന്റെ വേദനകളെ സ്വയം ഏറ്റെടുത്ത കവി കുമാരനാശാന്റെ 150-ാം ജന്മവാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സമൂഹത്തിന്റെ മധ്യത്തിലേക്ക് ഇറങ്ങി നിന്ന് സമൂഹത്തിന്റെ വേദനകൾ സ്വയം ഏൽക്കുകയും അതിനെപ്പറ്റി വാചാലനാകുകയും ചെയ്ത കവിയായിരുന്നു കുമാരനാശാനെന്ന് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ.കെ.ജി. പൗലോസ്. മഹാകവി കുമാരനാശാൻറെ ജന്മവാർഷികം 150-ാം ജന്മവാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല്ലനയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അധ്യക്ഷനായി.

രമേശ്‌ ചെന്നിത്തല എം.എൽ.എ.യുടെ ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു.
ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദിയുടെ ഭാഗമായ "ആശാൻ കവിതകളുടെ സമകാലിക പ്രസക്തി" പ്രഭാഷണപരമ്പര തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.,താഹ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്ക്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ്, കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ, ഗ്രാമപഞ്ചായത്ത് അംഗം അർച്ചന ദിലീപ്, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ..നമ്പി, തോട്ടപ്പള്ളി രവീന്ദ്രനാഥ്‌, വി. ദീപ എന്നിവർ സംസാരിച്ചു. കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി ടി. തിലകരാജൻ സ്വാഗതവും കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ് കുമാർ നന്ദിയും പറഞ്ഞു.

സാംസ്‌കാരിക വകുപ്പ്, തോന്നക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട്, പല്ലന കുമാരനാശാൻ സ്മാരക സമിതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

date