Skip to main content

ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സമുച്ചയം മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിവിധ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ 3.32 കോടി രൂപ ചെലവില്‍ നിര്‍മിച്ച സമുച്ചയം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ (ഫെബ്രുവരി 16) 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയാകും.

കൊടിക്കുന്നില്‍ സുരേഷ് എം.പി., പി.സി. വിഷ്ണുനാഥ് എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ അധ്യക്ഷ സൂസമ്മ ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.ജി. ലൈജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ വി. വിജി, കെ.എസ.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്. റഷീദ്, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗിരിജ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു, പൊതുവിദ്യാഭ്യാസ ജില്ലാ കോഡിനേറ്റര്‍ എ.കെ. പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date