Skip to main content

സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ജില്ലാതല ഉദ്ഘാടനം നാളെ

മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ പദ്ധതികളിലൊന്നായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണ  പരിപാടി സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 16) രാവിലെ 9 മണിക്ക് തെന്നല പഞ്ചായത്തിലെ അറക്കല്‍ എം.എ.എം യു.പി സ്‌കൂളില്‍ വെച്ച്  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സറീന ഹസീബ് നിര്‍വഹിക്കും. ചടങ്ങില്‍ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പില്‍ അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പിയു അബ്ദുള്‍ അസീസ് പദ്ധതി വിശദീകരണം നടത്തും. ജില്ലയില്‍ തെരഞ്ഞടുക്കപ്പെട്ട 55 സ്‌കൂളുകളില്‍ലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 25 ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ പദ്ധതിക്കുവേണ്ടതുക അനുവദിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികളില്‍ മൃഗ സംരക്ഷണത്തിന്റെയും കോഴി      വളര്‍ത്തലിന്റെയും അഭിരുചി വളര്‍ത്തുക, പഠനത്തോടൊപ്പം വരുമാനം എന്ന  അവബോധം ഉണ്ടാക്കുക, പോഷകാഹാരകുറവ് പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.  പരിപാടിയോടനുബന്ധിച്ച് ശാസ്ത്രീയമായ കോഴിവളര്‍ത്തല്‍  എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസിന് തെന്നല വെറ്ററിനറി സര്‍ജന്‍ ഡോ.സക്കീര്‍ ഹുസൈന്‍ നേത്യത്വം നല്‍കും

date