Skip to main content

സ്വീകരണം നല്‍കി

 

പഞ്ചായത്ത് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പോലീസ് ടര്‍ഫ് മൈതാനത്ത് വെച്ച് നടന്ന രണ്ടാമത് പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോള്‍ മത്സരത്തില്‍ പാലക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്  കിരീടം നിലനിര്‍ത്തിയ മലപ്പുറം ജില്ലാ ടീമിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയം സ്വീകരണം നല്‍കി. ഡി.ഡി.പി മുരളി വി കെ, അസിസ്റ്റന്റ് ഡയറക്ടര്‍ സദാനന്ദന്‍ കെ, ജൂനിയർ സൂപ്രണ്ട്മാർ, മറ്റു ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ടീമിനെ സ്വീകരിച്ചു. ടീം മാനേജര്‍  അബ്ദുല്‍ ഹമീദ് എം, കോച്ച് മഹ്റൂഫ്, ക്യാപ്റ്റന്‍ പ്രവീണ്‍, ശിവദാസൻ, മറ്റ് ടീമംഗങ്ങള്‍  ചേര്‍ന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കുകയും കപ്പ് വകുപ്പിന് കൈമാറുകയും ചെയ്തു.

date