Skip to main content

ചിറ്റൂര്‍ ബ്ലോക്കിലെ വാട്ടര്‍ എ.ടി.എം ഉദ്ഘാടനം ഇന്ന്

 

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 16) രാവിലെ 10.30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് നിര്‍വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത അധ്യക്ഷയാവുന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.സിന്ധു, ജെ. മഹേഷ്,  എന്‍.കെ മണികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി സരോജ, കെ.വിജയന്‍, ബാബുരാജ്, വി. ഹരിപ്രസാദ്, കെ. സരിത, കെ.സതീഷ് കുമാര്‍, സുബൈറത്ത്, സി.വിശാലാക്ഷി, ബിന്ദു വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

 

date