Skip to main content

ടയര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജിലെ ബസ്സുകള്‍ക്കുള്ള ടയര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍ നമ്പര്‍ 19/22-23 കോളേജ് ബസ്സുകള്‍ക്കുള്ള ടയര്‍ വിതരണം എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍ ഗവ എന്‍ജിനീയറിങ് കോളേജ്, മണ്ണമ്പറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട് വിലാസത്തില്‍ ഇന്ന് (ഫെബ്രുവരി 16) ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 17 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍ -0466 2260565

date