Skip to main content
സംസ്ഥാന സര്‍ക്കാരിന്റെ മുന്നാം 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയം

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ മുന്നാം 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയം ചെങ്ങന്നൂരിലെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. ചെങ്ങന്നൂരിലുള്ള ആലപ്പുഴ ഡയറ്റിനായി എല്‍.പി. സ്‌കൂള്‍ ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹോള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ ആകെ സാങ്കേതികാനുമതി തുക 331.87 ലക്ഷം രൂപയാണ്.  കെട്ടിടത്തിന്റെ സിവില്‍, ഇലക്ട്രിക്കല്‍, ഇന്റീരിയര്‍ വാര്‍ണിഷിംഗ് തുടങ്ങി ഓഫീസ് പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

മൂന്ന് നിലകളിലായി 9081 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും ഒന്നാം നിലയില്‍ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസും രണ്ടാം നിലയില്‍ ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്റ്ററുടെ ഓഫീസുമാണ് ക്രമീകരിച്ചിട്ടുള്ളത്.
 

date