Skip to main content

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം : മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഫെബ്രുവരി 18 ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നല്‍കി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 37-ാമത് മൂലൂര്‍ അവാര്‍ഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

 

പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. പി.ഡി. ശശിധരന്‍, പ്രൊഫ. കെ. രാജേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാര്‍ഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.  

date