Skip to main content

പരിശീലനം തുടങ്ങി

അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഓഫ് സ്‌കില്‍സ് എക്‌സലന്‍സിന്റെ ധനസഹായത്തോടെ സയന്‍സ് സ്റ്റെര്‍ക്, മാനന്തവാടി എഞ്ചീയറിങ്ങ് കോളേജ് എന്നിവയുടെ സഹകണത്തോടെ വനിതകള്‍ക്കായുള്ള ചതുര്‍ദിന പരിശീലനം ആരംഭിച്ചു. എല്‍.ഇ.ഡി നിര്‍മ്മാണം, സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കല്‍, പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദനം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
മീനങ്ങാടി സയന്‍സ് സെന്ററില്‍ നടന്ന ആദ്യ ദിവസത്തെ പരിശീലന പരിപാടിയില്‍ മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജിലെ ഇന്‍സ്ട്രക്ടര്‍ ടി.പി. ഷിന്‍സി, ടി.ബി.ഐ ബോട്‌സ് സൊല്യൂഷന്‍സ് മേധാവി അനൂപ് മാത്യു എന്നിവര്‍ ക്ലാസെടുത്തു.
സ്റ്റെര്‍ക് വൈസ്ചയര്‍മാന്‍ പി.ആര്‍. മധുസൂദനന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം. പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ പി. ഷുഹൈബ്, ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇന്‍സ്ട്രക്ടര്‍മാരായ പി.എം. ഷമീന, ആര്‍. ഷാജി തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

date