Skip to main content
കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന കാഞ്ഞിരപ്പള്ളി കാളകെട്ടി സി.എച്ച്.സി. മന്ദിരത്തിന്റെ ശിലാസ്ഥാപനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമീപം.

സർക്കാർ മേഖലയിൽ ആധുനിക ചികിത്സാസൗകര്യങ്ങൾ ഒരുക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: എല്ലാ ആധുനിക ചികിത്സാസൗകര്യങ്ങളും സർക്കാർ മേഖലയിൽ കൊണ്ടുവരുന്നതിനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും പക്ഷാഘാത പരിചരണ കേന്ദ്രങ്ങൾ സ്ജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 ആർദ്രം മിഷനിലൂടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന കാഞ്ഞിരപ്പള്ളി കാളകെട്ടി സി.എച്ച്.സി. മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർഹഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  കാളകെട്ടി കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ബി.ആർ. അൻഷാദ്, ശ്യാമള ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമലാ ജോസഫ്, ഷക്കീല നസീർ, ജോളി മടുക്കക്കുഴി, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ജോർജ്, ഗ്രാമപഞ്ചായത്തംഗം റാണി ടോമി, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.പി. മുഹമ്മദ് ഇസ്മയിൽ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ഷമീം അഹമ്മദ്  രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. രാജേഷ്, പി.എ. ഷെമീർ, എം.എ. ഷാജി, ജെ.എസ്. ജോഷി, നാസർ കോട്ടവാതുക്കൽ, റിജോ വാളാന്തറ, ഷെമീർ ഷാ ആഞ്ചലിപ്പ, ജോബി കേളിയംപറമ്പിൽ, ജോസ് മടുക്കക്കുഴി, എച്ച്. അബ്ദുൾ അസീസ്, ടി.എച്ച്. റസാഖ്, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. രാജേശ്വർ വിജയ് എന്നിവർ പങ്കെടുത്തു.
1.65 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യമിഷനും അനുവദിച്ച 1.50 കോടിരൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നുള്ള 15.86 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

 

date