Skip to main content

അട്ടപ്പാടി സാക്ഷരത പദ്ധതി: പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു

ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍, കുടുംബശ്രീ ജില്ലാമിഷന്‍, പട്ടികവര്‍ഗ്ഗ വിസന വകുപ്പ്, മഹിളാ സമഖ്യ, എന്നിവയുടെ സഹായത്തോടെ അട്ടപ്പാടിയുടെ സമ്പൂര്‍ണ്ണ സാക്ഷരതാ തുല്യത ലക്ഷ്യമിട്ട്  നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയുടെ ഭാഗമായി  സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിരക്ഷരര്‍, പഠനം മുടങ്ങിയവര്‍ എന്നിവരെ കണ്ടെത്തുന്നതിന് വിവരശേഖരണം  പൂര്‍ത്തിയാക്കും. പഠിതാക്കളുടെ എണ്ണത്തിന് ആനുപാതികമായി ഊരുകളില്‍ നിന്നുള്ള അഭ്യസ്തവിദ്യരെ ഉള്‍പ്പെടുത്തി സാക്ഷരതാ, തുല്യത ക്ലാസ്സുകള്‍ ആരംഭിക്കും. ഇതോടൊപ്പം ഭരണഘടനാ സാക്ഷരതാ, ലഹരി വിമുക്ത ബോധവത്ക്കരണം, ലിംഗസമത്വം എന്നിവയെ കുറിച്ച് പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ചെയര്‍പേഴ്‌സണാനായി ജില്ലാതല സംഘാടക സമിതി യോഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതിമുരുകന്‍ അദ്ധ്യക്ഷയായി ബ്ലോക്ക്തല സംഘാടക സമിതിയും രൂപീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പുതൂര്‍-അഗളി-ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനില്‍കുമാര്‍, അംബികാ ലക്ഷ്മണന്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്തംഗം പി.സി നീതു,  സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് സെബാസ്റ്റ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്. മനോജ്, സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി,  റിസേഴ്‌സ്‌പേഴ്‌സണ്‍മാരായ ഒ.വിജയന്‍ മാസ്റ്റര്‍, വി.പി ജയരാജന്‍, അഗളി എസ്.ഐ. ജയപ്രസാദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date