Skip to main content

പോലീസ് ഉദ്യോഗസ്ഥർക്കായി ഡി.ജി.പിയുടെ   ഓൺലൈൻ അദാലത്ത് മാർച്ച് 15 ന്

കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർച്ച് 15 ന്  ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22. പരാതികൾ spctal@kerala.gov.in വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.
 സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്താം. മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്.

date