Skip to main content

കെ- ടെറ്റ്: സര്‍ട്ടിഫിക്കറ്റ്  പരിശോധന 20, 21  തീയതികളില്‍

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷ സെന്ററുകളില്‍ 2022 ഒക്ടോബറില്‍ നടത്തിയ കെ - ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 20,21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ് സ്‌കൂളില്‍ നടക്കും.  കാറ്റഗറി ഒന്ന്, മൂന്ന് വിഭാഗകാര്‍ക്ക് ഫെബ്രുവരി 20 നും കാറ്റഗറി രണ്ട്, നാല വിഭാഗകാര്‍ക്ക് ഫെബ്രുവരി 21 നുമാണ് പരിശോധന നടക്കുക. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, പരീക്ഷഫലം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പരിശോധനയ്ക്ക് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date