Skip to main content

നിക്ഷേപസമാഹരണയജ്ഞം സംസ്ഥാനതല ഉദ്ഘാടനം 20 ന് മലപ്പുറത്ത്  

 

കേരളവികസനത്തിന് കരുത്ത് പകരാനായുള്ള 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച്ച (ഫെബ്രുവരി 20) രാവിലെ 10 ന് മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.  
കായിക വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സഹകാരിസാന്ത്വനം, അംഗത്വസമാശ്വാസം എന്നീ  പദ്ധതികളുടെ ആനുകൂല്യ വിതരണവും കേരള ബാങ്കിന്റെ മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.യോഗത്തിൽ എം.പി മാരായ രാഹുൽഗാന്ധി, ഇ. ടി. മുഹമദ് ബഷീർ, എം. പി. അബ്ദുൾ സമദ് സമദാനി, പി.വി അബ്ദുൾ വഹാബ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.എൽ.എ മാരായ കെ പി എ മജീദ്, ഡോ. കെ.ടി ജലീൽ, എ.പി അനിൽ കുമാർ, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം, പി.കെ ബഷീർ, പി.വി അൻവർ, യു.എ ലത്തീഫ്, നജീബ് കാന്തപുരം, പി. ഉബൈദ്ദുള്ള, പി.അബ്ദ്ദൾ ഹമീദ്, കുറുക്കോളി മൊയ്തീൻ, പ്രൊഫ: അബീദ് ഹുസൈൻ തങ്ങൾ, പി. നന്ദകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീക്ക, മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സഹദേവൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ സുഭാഷ് ടി.വി, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ, വാർഡ് കൗൺസിലർ ഷബീർ, ശ്യാംകുമാർ എം.കെ (കെ.സി.ഇ.യു), ടി. വി. ഉണ്ണികൃഷ്ണൻ (കെ.സി.ഇ.എഫ്), കോയിക്കുട്ടി (സി.ഇ.ഒ) എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും.
"സഹകരണ നിക്ഷേപം കേരളവികസനത്തിന്" എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന നിക്ഷേപ സമാഹരണം 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.

സഹകാരിസാന്ത്വനം
സഹകാരി സാന്ത്വനംപദ്ധതിയിലൂടെ നൽകുന്ന ധനസഹായം 83.60 ലക്ഷം രൂപയിലേക്ക് കടക്കുകയാണ്. സംസ്ഥാന തലത്തിലോ, ജില്ലാതലത്തിലോ, സർക്കിൾ തലത്തിലോ സഹകരണ മേഖലയുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് വേണ്ടി പ്രയത്‌നിച്ച നിരാലംബരായ സഹകാരികൾക്ക് രോഗശുശ്രൂഷയ്കും ചികിത്സയ്കുമാണ് ഇതിലൂടെ ധനസഹായം നൽകുന്നത്. സഹകാരികൾ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരുടെ കുടുംബത്തിലെ ആശ്രിതർക്കും സഹായത്തിന് അർഹതയുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 26 പേർക്ക് 6.95 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 307 പേർക്ക് 76.65 ലക്ഷം രൂപയാണ് ധനസഹായമായി തിങ്കളാഴ്ച്ച മലപ്പുറത്ത് പ്രഖ്യാപിക്കുന്നത്. ജില്ലയിൽ നിന്നുള്ള അബൂബക്കർ കല്ലുപാലൻ, ഐഷാ ബി.യു രണ്ട് പേർക്ക് ധനസഹായം ലഭിക്കും.

അംഗത്വ സമാശ്വാസനിധി
സംഘങ്ങളിലെ അംഗങ്ങളിൽ രോഗംമൂലം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിലൂടെ  നൽകുന്ന ധനസഹായമായി ഇതുവരെ 46.87 കോടി രൂപ നൽകി കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2021 ജൂൺ മാസത്തിൽ മെമ്പർ റിലീഫ് ഫണ്ടിന്റെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപയുടെ ധനസഹായം നൽകി. നവംബറിൽ രണ്ടാംഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയും നൽകി. മൂന്നാംഘട്ടത്തിൽ 4982 പേർക്ക് 10.15 കോടി രൂപയുടെ ധനസഹായമാണ് തിളാഴ്ച്ച മലപ്പുറത്തുവച്ച് പ്രഖ്യാപിക്കുന്നത്. മലപ്പുറം ജില്ലയിൽ 63 പേർക്ക് ഈ പദ്ധതി പ്രകാരം 13.7 കോടി രൂപ വിതരണം ചെയ്യുന്നുണ്ട്

date