Skip to main content

രക്ഷാസേനയില്‍ അംഗമാകാം; അപേക്ഷ ക്ഷണിച്ചു

ഉപജീവന മാര്‍ഗ്ഗത്തിനായി  കടലില്‍  പോകുന്ന മത്സ്യത്തൊഴിലാളികളെ  പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ   വ്യതിയാനങ്ങളും അപകട  സാധ്യതകളും  അറിയിക്കുന്നതിനും  അപ്രതീക്ഷിതമായി  ഉണ്ടാകുന്ന അപകട സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മത്സ്യത്തൊഴിലാളി   ക്ഷേമനിധിബോര്‍ഡ്  കോഴിക്കോട്  മേഖല  ഓഫീസിനു   കീഴില്‍  'രക്ഷാസേന' രൂപീകരിക്കുന്നു.  കടലിലോ, കായലിലോ മത്സ്യബന്ധനം നടത്തുന്ന 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്  സന്നദ്ധരായിരിക്കണം. നീന്തല്‍ അറിഞ്ഞിരിക്കണം അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധസേവനം നല്‍കാന്‍ തയ്യാറാണെന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്നതിനുളള രേഖ, നീന്തല്‍ അറിയാമെന്നുളളതിന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ സമര്‍പ്പിക്കണം. വടകര, തിക്കോടി, കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി ഫിഷറീസ് ഓഫീസ് പരിധിയില്‍ വരുന്നവര്‍ മാര്‍ച്ച് 5 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കോഴിക്കോട് മേഖലാ മത്സ്യബോര്‍ഡ് എക്‌സിക്യുട്ടീവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2383472.

date