Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം: അപേക്ഷ മാര്‍ച്ച് ഒന്ന് വരെ ദീര്‍ഘിപ്പിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസ് സംസ്ഥാനത്തിനകത്ത് പഠനം പൂര്‍ത്തീകരിക്കുകയും പരീക്ഷകളില്‍ ആദ്യ തവണ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷന്‍, തത്തുല്യ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ തീയതി മാര്‍ച്ച് ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക,് പ്രൊഫഷണല്‍ ബിരുദം,  പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പത്താം ക്ലാസ് എസ്.എസ്.എല്‍.സി സിലബസ് പഠിച്ചവരെയാണ് പരിഗണിക്കുക. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ,് മാര്‍ക്ക് ലിസ്റ്റ,് ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പുമായി ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രിന്റൗട്ട് ബ്ലോക്ക് മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം എന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ - 0491 2505005

date