Skip to main content

റേഷന്‍കടകളില്‍ ലൈസന്‍സി നിയമനം

ആലപ്പുഴ: ജില്ലയിലെ റേഷന്‍ കടകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങളില്‍ നിന്നും ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനമായി. താലൂക്ക്, റേഷന്‍കട നമ്പര്‍, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം എന്നിവ ക്രമത്തില്‍:
1. കുട്ടനാട് താലൂക്ക്, നമ്പര്‍ 13, വാര്‍ഡ് 8, കിടങ്ങറ, എസ്.സി. വിഭാഗം
2. അമ്പലപ്പുഴ താലൂക്ക്, നമ്പര്‍ 55, വാര്‍ഡ് 45, സീവ്യൂ വാര്‍ഡ,് എസ്.സി. വിഭാഗം
3. കുട്ടനാട് താലൂക്ക,് നമ്പര്‍ 66, വാര്‍ഡ് 8, പാണ്ടങ്കരി, പി.ഡബ്ല്യു.ഡി.
4. കാര്‍ത്തികപ്പള്ളി താലൂക്ക,് നമ്പര്‍ 44, വാര്‍ഡ് 36, പാര്‍ക്ക് ജംഗ്ഷന്‍, എസ്.സി.
5. കുട്ടനാട് താലൂക്ക,് നമ്പര്‍ 243, വാര്‍ഡ് 14, തെക്കേമുറി നെടുമുടി, പി.ഡബ്ല്യു.ഡി.
6. അമ്പലപ്പുഴ താലൂക്ക,് നമ്പര്‍ 85, വാര്‍ഡ് 48, ചാത്തനാട് പട്ടാണി ഇടുക്ക്, എസ്.സി.
7. അമ്പലപ്പുഴ താലൂക്ക,് നമ്പര്‍ 34, വാര്‍ഡ് 33, സ്റ്റേഡിയം വാര്‍ഡ്, പി.ഡബ്ല്യു.ഡി.
8. കുട്ടനാട് താലൂക്ക,് നമ്പര്‍ 157, വാര്‍ഡ് 6, എടത്വ, എസ്.സി.
9. മാവേലിക്കര താലൂക്ക,് നമ്പര്‍ 143, വാര്‍ഡ് 4, പനച്ചിമൂട്, പി.ഡബ്ല്യു.ഡി.
10. കുട്ടനാട് താലൂക്ക,് നമ്പര്‍ 133, വാര്‍ഡ് 5, ആറ്റുവാത്തല, പി.ഡബ്ല്യു.ഡി.

വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 21-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന്റെ മുകളില്‍ എഫ്.പി.എസ്. നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ (അതാത് നോട്ടിഫിക്കേഷന്‍) നമ്പര്‍ പരസ്യപ്രകാരം റീട്ടെയില്‍ ഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ എന്നീ വിവരങ്ങള്‍ വ്യക്തമായി എഴുതണം. നിശ്ചിത മാതൃകയിലുള്ള  അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ  ഔദ്യോഗിക  വെബ് സൈറ്റായ www.civilsupplieskerala.gov.in ലും അതാത് ജില്ല താലൂക്ക്  സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 0477- 2251674.
 

date